ബെംഗളൂരു: കെ. ആർ മാർക്കറ്റിലെ നഗരത് പേട്ടലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ അഞ്ചുപേർ മരിച്ചു. രാജസ്ഥാൻ സ്വദേശികളായ മദൻകുമാർ, ഭാര്യ സംഗീത ദേവി, മക്കളായ വിതേഷ് (8), വിഹാൻ(5), കെട്ടിടത്തിലെ താമസക്കാരനായ സുരേഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 3 മണിയോടെയാണ് തിരക്കേറിയ മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഫ്ലോർമാറ്റ് നിർമ്മാണ ശാലയും മുകളിൽ റെസിഡൻഷ്യൽ ഫ്ലാറ്റുകളുമാണ് ഉണ്ടായിരുന്നത്. ഫ്ലോർ മാറ്റ് നിർമ്മാണ ശാല ആദ്യം തീപിടിച്ചത്. മിനിറ്റുകൾക്കുള്ളിൽ കെട്ടിടത്തിൽ മുഴുവൻ തീപടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കനത്തപുക കാരണം ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ അകത്തേക്ക് കടന്നത്.















