എഴുതിയത് : വിപിൻ കൂടിയേടത്ത്
“ഇരുട്ട് മാറും, സൂര്യൻ ഉദിക്കും, താമര വിരിയും’
ഞാൻ ഒരു പുതിയ ഗാനം ആലപിക്കുന്നു
തകർന്ന സ്വപ്നങ്ങളുടെ കരച്ചിൽ ആരു കേൾക്കും
ഉള്ളിലെ വേദന കണ്പോളകളിൽ കുടുങ്ങിക്കിടക്കുന്നു
ഞാൻ തോൽവി അംഗീകരിക്കില്ല,
ഞാൻ ഒരു പുതിയ പോരാട്ടം തീരുമാനിക്കും,
ഞാൻ കാലത്തിന്റെ നെറ്റിയിൽ എഴുതുകയും മായ്‌ക്കുകയും ചെയ്യുന്നു
മാ ഭാരതിയുടെ പ്രിയ പുത്രൻ സ്വർഗ്ഗീയ അടൽജിയുടെ വരികളാണ് ..”
ഭാരതീയ ജനതാപാർട്ടിയുടെ എക്കാലത്തേയും ശക്തനായ നേതാവ്. പ്രതിപക്ഷ നേതാവായും പ്രധാനമന്ത്രിയായും അദ്ദേഹം നടത്തിയ പ്രസംഗം കേൾക്കാൻ മൗനമായി പാർളിമെന്റിൽ രാഷ്‌ട്രീയ എതിർ ചേരിക്കാർ ആകാംഷയോടെ ഇരിക്കാറുണ്ട്. കവിതതുളുംബുന്ന വാചകങ്ങൾ. ആ മഹാനുഭാവൻ എഴുതിയ നിരവധി ഗണഗീതങ്ങൾ സ്വയസേവകർ ഏറ്റുപാടി.
ആദർശ്ശത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത രാഷ്‌ട്രിയക്കാരൻ. യുനൈറ്റഡ് നേഷൻസിൽ നടത്തിയ പ്രസംഗം ലോകത്തെ ആകർഷിച്ചു.
ഒരിക്കൽ അടൽ ജി ഇങ്ങനെ എഴുതി “നമ്മുടെ വിയർപ്പ് കൊണ്ടും, ചിലപ്പോൾ കണ്ണുനീർ കൊണ്ടും, ജീവിതം കൊണ്ടും പോലും കടമയുടെ പവിത്രമായ പാതയെ നാം നനച്ചിട്ടുണ്ട്. പക്ഷേ, നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നാം ഒരിക്കലും നിന്നിട്ടില്ല. ഒരു വെല്ലുവിളിക്കും മുന്നിൽ നാം ഒരിക്കലും തലകുനിച്ചിട്ടില്ല.”
13 ദിവസത്തെ ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി പദം ഒഴിയുംബോൾ “‘തിരിച്ചുവരവ് ഉറപ്പാണെന്നിരിക്കേ,മടക്കത്തെ ഞാനെന്തിന് ഭയക്കണം’
അധികാരത്തിന്റെ കളി തുടരും, സർക്കാരുകൾ വരും പോകും. പാർട്ടികൾ ഉണ്ടാകുകയും ഇല്ലാതാകുകയും ചെയ്യും. ഈ രാജ്യം നിലനിൽക്കണം, അതിന്റെ ജനാധിപത്യം നിലനിൽക്കണം.” 1996 മെയ് മാസത്തിൽ തന്റെ സർക്കാർ വിശ്വാസ വോട്ടെടുപ്പിനെ നേരിട്ടപ്പോൾ ലോക്‌സഭയിൽ വാജ്‌പേയി പ്രസംഗിച്ചു, ശക്തനായ് തിരിച്ചുവന്നു അടൽജി
ബുദ്ധൻ ചിരിക്കുന്നു എന്ന് പേരിട്ട് നം നടത്തിയ ആണവ പരീക്ഷണം കഴിഞ്ഞ് അടൽജി പാർളിമെന്റിൽ നടത്തിയ പ്രസംഗം നമ്മുടെ ഭാരതത്തിന്റെ നയം വ്യക്തമാക്കുന്നതായിരുന്നു.. അദ്ദേഹം ഇപ്രകാരമാണ് പറഞ്ഞത്.
പൊഖ്‌റാൻ-2 ആണവ പരീക്ഷണങ്ങൾ നടത്തിയത് സ്വയം മഹത്വപ്പെടുത്തുന്നതിനോ ആധിപത്യം പ്രകടിപ്പിക്കുന്നതിനോ വേണ്ടിയല്ല. എന്നാൽ ഇത് ഞങ്ങളുടെ നയമാണ്, രാഷ്‌ട്രത്തിന്റെ നയം കൂടിയാണെന്ന് ഞാൻ കരുതുന്നു, പ്രതിരോധം ഉണ്ടായിരിക്കണം, അത് വിശ്വസനീയവും ആയിരിക്കണം. അതുകൊണ്ടാണ് പരീക്ഷണങ്ങൾ നടത്താൻ ഞങ്ങൾ തീരുമാനിച്ചത്. [1998 ലെ ആണവ പരീക്ഷണങ്ങളെക്കുറിച്ച് പാർലമെന്റിൽ]
ഭാരതത്തിന് ലോകത്തിന് മുന്നിൽ വെക്കാനുള്ളത് എന്താണ് എന്നതിനെ കുറിച്ച് സ്വയംസേവകൻ എന്നനിലയിൽ വ്യക്തമായ കാഴ്‌ച്ചപാട് അടൽജിക്ക് ഉണ്ടായിരുന്നു. 2004 ജനുവരി 31 – സമാധാനത്തിനും അഹിംസയ്‌ക്കും വേണ്ടിയുള്ള ആഗോള കൺവെൻഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗിച്ചത് ഇങ്ങനെയാണ് ‘ശാന്തി സമാധാനം , സാഹോദര്യം എന്നും ജീവിത മന്ത്രം ചൊല്ലിയ ഒരു മഹത്തായ നാഗരികതയുടെ അവകാശികളാണ് നമ്മൾ . ഭാരതം അതിന്റെ നീണ്ട ചരിത്രത്തിൽ ഒരിക്കലും ഒരു ആക്രമണകാരിയായ രാഷ്‌ട്രമോ, ഒരു കോളനിവാഴ്ചയോ അല്ലെങ്കിൽ ഒരു മേധാവിത്വമോ ആയിരുന്നില്ല. ആധുനിക കാലത്ത്, നമ്മുടെ മേഖലയിലും ലോകമെമ്പാടും സമാധാനം, സൗഹൃദം, സഹകരണം എന്നിവയ്‌ക്ക് സംഭാവന നൽകാനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ നാം സജീവമാണ്.
നമ്മുടെ എക്കാലത്തേയും പ്രശ്നമായ കാശ്മീർ വിഷയത്തിൽ നരേന്ദ്രമോദി സർക്കാർ കൈകൊണ്ട പരിഹാരം വാജ്പേയ് മുന്നോട്ട് വെച്ച ആശയത്തിൽ നിന്നാണ്. കാശ്മീർ പ്രശ്നപരിഹാരത്തെ പറ്റി അടൽജി പറഞ്ഞ് വാചകങ്ങൾ “തോക്കിന് ഒരു പ്രശ്‌നവും പരിഹരിക്കാൻ കഴിയില്ല; സാഹോദര്യത്തിന് കഴിയും. ഇൻസാനിയത്ത് (മാനവികത), ജംഹൂരിയത്ത് (ജനാധിപത്യം), കശ്മീരിയത്ത് (കാശ്മീരിന്റെ പുരാതനമായ സൗഹൃദ പൈതൃകം) എന്നീ മൂന്ന് തത്വങ്ങളാൽ നയിക്കപ്പെട്ടാൽ നമ്മൾ മുന്നോട്ട് പോയാൽ പ്രശ്നങ്ങൾ പരിഹരിക്കാനാകും. [ഏപ്രിൽ 23, 2003 – പാർലമെന്റിൽ ജമ്മു കശ്മീർ വിഷയത്തിൽ സംസാരിച്ചത്)
വെറുമൊരു രാഷ്‌ട്രീയക്കൻ ആയിരുനില്ല അടൽജി, ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ തുടർച്ചയാണ് ആ രാഷ്‌ട്രഋഷി. തന്റെ ജീവിതത്തേയുംമരണത്തെ കുറിച്ച് അദ്ദേഹമെഴുതിയ വരികൾ ഉദാത്തമാണ്, അത് ആദർശ്ശപരമാണ്, ഭാരതീയ തതചിന്താപരമാണ്.. അടൽജി എന്ന കവി ഇങ്ങനെ കുറിച്ചിട്ടുണ്ട്.
ഞാൻ ജനനം ചോദിച്ചിട്ടില്ല,
പക്ഷേ ഞാൻ മരണം ചോദിക്കും.
ഞാൻ എത്ര തവണ ജീവിച്ചിട്ടുണ്ടെന്ന് ആർക്കറിയാം,
ഞാൻ എത്ര തവണ മരിച്ചിട്ടുണ്ടെന്ന് ആർക്കറിയാം.
ജനനമരണ ചക്രത്തെ ഞാൻ മുമ്പ് ഒരിക്കലും ഭയപ്പെട്ടിട്ടില്ല.
അനന്തമായ ഇരുട്ടിൽ ഞാൻ എത്ര കാലം വെളിച്ചം തേടും.
ബാല്യം, യൗവനം, വാർദ്ധക്യം,
ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ അവസാനിക്കുന്ന ഒരു കഥ.
വീണ്ടും വീണ്ടും ജീവിക്കുന്നു, വീണ്ടും വീണ്ടും മരിക്കുന്നു, ഇത് നിർബന്ധമോ സ്വേച്ഛാധിപത്യമോ?
ആഗസ്റ്റ് 16 ആ രാഷ്ടർഷിയുടെ ഓർമ്മദിനമാണ് . ദേശീയതയിലൂന്നിയ രാഷ്‌ട്രീയ സാമൂഹിക് പ്രവർത്തനങ്ങൾക്ക് ആ ജീവിതം ഒരു പൂർണ്ണ മാതൃകയാണ്. ആ ഓർമ്മകൾക്ക് മുന്നിൽ ശതകോടി പ്രണാമങ്ങൾ.















