മോസ്കോ: അലാസ്ക ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അംഗരക്ഷകരുടെ കൈവശം “പൂപ്പ് സ്യൂട്ട്കേസ്” ഉണ്ടായിരുന്നതായി റിപ്പോർട്ട്. പുടിന്റെ
മലമൂത്ര വിസർജ്ജ്യം ശേഖരിച്ച് റഷ്യയിലേക്ക് കൊണ്ടുപോകാനാണ് സ്യൂട്ട്കേസ് ഉപയോഗിച്ചതെന്ന് യുഎസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. പുടിന്റെ ആരോഗ്യസ്ഥിതി വിദേശ ഏജൻസികൾ പരിശോധിക്കുന്നത് തടയാനാണ് ഇത്തരം ഒരു നീക്കമെന്നാണ് റിപ്പോർട്ട്.
വർഷങ്ങൾ മുമ്പ് തന്നെ വിദേശയാത്രകളിൽ പുടിൻ ‘പൂപ്പ് സ്യൂട്ട്കേസ്’ ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നു. ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരീസ് മാച്ചിൽ പ്രസിദ്ധീകരിച്ച ഇൻവസ്റ്റിഗേറ്റീവ് റിപ്പോർട്ടിൽ, റഷ്യയുടെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസിലെ (എഫ്എസ്ഒ) അംഗങ്ങൾ പ്രസിഡന്റിന്റെ വിസർജ്ജ്യവും മൂത്രവും പ്രത്യേക സ്യൂട്ട്കേസിൽ ശേഖരിച്ച് മോസ്കോയിൽ എത്തിക്കുന്ന ചുമതല വഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. 2017 ൽ പുടിന്റെ ഫ്രാൻസ് സന്ദർശന വേളയിലും 2019 ൽ സൗദി അറേബ്യ സന്ദർശന വേളയിലും ഇത് നടന്നതായും റിപ്പോർട്ടുണ്ട്.
72 കാരനായ പുടിന്റെ ആരോഗ്യത്തെക്കുറിച്ച് ഇടയ്‌ക്കിടെ അഭ്യൂഹങ്ങൾ ശക്തമാകാറുണ്ട്. പുടിന് പാർക്കിൻസൺസ് രോഗമാണെന്ന കിംവദന്തികളും പ്രചരിച്ചിരുന്നു















