‘ത്രീ ഇഡിയറ്റ്‌സ്’ സിനിമയിലെ കർക്കശക്കാരനായ പ്രൊഫസറുടെ വേഷത്തിലൂടെ ശ്രദ്ധേയനായ മുതിർന്ന നടൻ അച്യുത് പോട്ട്ദാർ അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹിന്ദി, മറാടി തുടങ്ങിയ ഭാഷകളിലായി 125-ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യൻ സായുധ സേനയിലും അച്യുത് പോട്ട്ദാർ സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് ഇന്ത്യൻ ഓയിൽ കമ്പനിയിൽ ജോലി ചെയ്തു. ഔദ്യോഗിക തിരക്കുകൾക്കിടയിലും അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം സൂക്ഷിച്ച അദ്ദേഹം 1980 ലാണ് സിനിമയിൽ എത്തിയത്.
രാജ്കുമാർ ഹിരാനിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 3 ഇഡിയറ്റ്സിലെ കർക്കശക്കാരനും ഒപ്പം രസികനുമായ എഞ്ചിനീയറിംഗ് പ്രൊഫസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടപ. അദ്ദേഹത്തിന്റെ ക്യാ ബാത്ത് ഹേ” എന്ന ഡയലോഗ് ഇന്നും സോഷ്യൽ മീഡിയയിൽ മീമുകളായി ആഘോഷിക്കുന്നുണ്ട്.
അദ്ദേഹം അഭിനയിച്ച ആക്രോശ്, ആൽബർട്ട് പിൻ്റോ കോ ഗുസ്സ ക്യൂൻ ആതാ ഹേ, അർദ്ധ സത്യ, തേസാബ്, പരിന്ദ, രാജു ബൻ ഗയാ ജെൻ്റിൽമാൻ, ദിൽവാലെ, രംഗീല, വാസ്തവ്, ഹം സാത്ത് സാത്ത് ഹേ, പരിനീത, ലഗേ രഹോ മുത്തോർ 2, ലഗേ രഹോ മുത്തോർ 2 തുടങ്ങിയ സിനിമകൾ നിരൂപക പ്രശംസ നേടിയിരുന്നു.















