പെരിയ: കാസർകോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭാരതീയ ജ്ഞാനപരമ്പര ശാസ്ത്ര സാങ്കേതിക പാഠ്യപദ്ധതിയില്‍ സംയോജിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഐസിഎസ്എസ്ആര്‍ സഹകരണത്തോടെ നടക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു.
ഭാരതീയ ജ്ഞാന പരമ്പരയുടെ ചരിത്രം മഹത്തരമാണെന്നും വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ സംഭാവനകള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ മാതൃകകള്‍ നമുക്ക് കൈമോശം വന്നു. അത് തിരിച്ചുപിടിക്കാനുള്ള അവസരമൊരുക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയം 2020. വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. വി.പി. ജോഷിത്ത് അധ്യക്ഷത വഹിച്ചു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി. കുമാര്‍ സംസാരിച്ചു. പ്രൊജക്ട് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. എം.എന്‍. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ സ്വാഗതവും പ്രൊജക്ട് ഡയറക്ടര്‍ ഡോ. ബിന്ദു ടി.വി. നന്ദിയും പറഞ്ഞു. ഡോ. സി.ജി. നന്ദകുമാര്‍, ഡോ. തനുജ എം.എന്‍, ഡോ. എം. സന്തോഷ് കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.















