ബെംഗളൂരു: നാല് മാസം മുമ്പ് തെരുവ് നായയുടെ കടിയേറ്റ നാലു വയസുകാരി മരിച്ചു. കർണാടകയിലെ ദാവൻഗെരെയിൽലാണ് ദാരുണ സംഭവം. ഖദീര ബാനു ആണ് മരിച്ചത്. പേവിഷബാധയെ തുടർന്ന് നാല് മാസമായി ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ജീവന് വേണ്ടി പോരാടുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ വിട്ടിനുള്ളിൽ കയറിയാണ് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചു കീറിയത്. മുഖത്തും ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഖദീര ബാനുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീച് സ്ഥിതി മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. വഴിയോര കച്ചവടക്കാരാണ് ഖദീരയുടെ മാതാപിതാക്കൾ. എട്ട് ലക്ഷത്തോളം രൂപ മകളുടെ ചികിത്സയ്‌ക്ക് ചെലവാക്കിയതായി ഇവർ കണ്ണീരോടെ പറയുന്നു.















