കണ്ണൂർ: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവം. യുവതിയെ ആക്രമിച്ച യുവാവിനും പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. പെരുവളത്ത്പറമ്പ് സ്വദേശി രജീഷാണ് ആക്രമണം നടത്തിയത്. യുവതിയെയും യുവാവിനെയും പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് വീട്ടിലോ പരിസരത്തോ മറ്റാരും ഉണ്ടായിരുന്നില്ല. യുവതിയുടെ വീട്ടിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയത്. ഇരുവരും പരസ്പരം അറിയുന്നവരാണ്. അതുകാണ്ട് തന്നെ എന്ത് കാരണത്താലാണ് ആക്രമണം നടത്തിയതെന്ന കാര്യം വ്യക്തമല്ല. പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
യുവതിയുടെ നില അതീവ ഗുരുതരമാണ്. യുവാവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.















