ചൂട് ചോറും നല്ല നാടൻ മീങ്കൂട്ടാനും ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമാണ്. പല രുചിയിൽ മീങ്കൂട്ടാൻ തയ്യാറാക്കാറുണ്ട്. തേങ്ങയരച്ചും മുളകിട്ടും പീരയായുമൊക്കെ. ഏതായാലും മിക്കവർക്കും പ്രിയമാണ് ഈ വിഭവം. പലനാട്ടിൽ, പലതരത്തിലാണ് മീൻകറികൾ തയാറാക്കുന്നത്. ഏത് തരത്തിലുള്ളവ ആയാലും ചില പൊടികൈകൾ പരീക്ഷിച്ചാൽ രുചി അടിപൊളിയാക്കാം….
ചില പൊടികൈകൾ ഇതാ…
- അലുമിനിയം, സ്റ്റീല്‍, നോണ്‍സ്റ്റിക് പാത്രത്തിന് പകരം മീൻകറി വെയ്‌ക്കാൻ മണ്‍ചട്ടി ഉപയോഗിക്കുക. മണ്‍ചട്ടിയില്‍ മീന്‍കറി തയ്യാറാക്കുന്നതിലൂടെ അതിന് പ്രത്യേക രുചിയും മണവും സ്വാദും ലഭിക്കുന്നു.
- മീൻ വിഭവങ്ങൾക്ക് ഉണക്കിപ്പൊടിച്ച മസാലയാണ് നല്ലത്. ഒരിക്കലും പച്ച മസാല ഉപയോഗിക്കരുത്. മഞ്ഞളും മല്ലിയും കുരുമുളകും എല്ലാം വാങ്ങി ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാവുന്നതാണ്.
- കറിയിൽ പച്ചമുളകിന് പകരം കാന്താരി ഉപയോഗിച്ചാൽ അതും സ്വാദ് വർദ്ധിക്കും. വാളൻ പുളിയെക്കാൾ കുടംപുളി കറിക്ക് കൂടുതൽ രുചി പകരും.
- മീൻ കറിയിൽ നാരങ്ങനീര് ചേർക്കുന്നതും ഗുണം ചെയ്യും. മീന്‍കറി തയ്യാറാക്കി വെച്ച ശേഷംകറിവേപ്പിലയും അല്‍പം വെളിച്ചെണ്ണയും മുകളില്‍ തൂവുക. തുടർന്നാണ് നാരങ്ങ നീര് ചേർക്കേണ്ടത്.















