പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീകളുടെ വെളിപ്പെടുത്തലിന് പിന്നാലെ സാമൂഹ മാധ്യമങ്ങളിൽ രാഹുലിന്റെ മുൻ നിലപാടുകൾ ചർച്ചയാകുന്നു. വേടനെ അനുകൂലിച്ച രാഹുലിന്റെ നിലപാടുകളാണ് പരിഹാസത്തിന് ഇടയാക്കുന്നത്. ഇരുവരും ഒരേ തൂവൽപക്ഷികളായതിനാലാണ് രാഹുൽ വേടനെതിരെ ഒന്നും മിണ്ടാത്തതെന്നാണ് പരിഹാസം.
പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശം. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തതിന് പിന്നാലെ നടന്ന പ്രവർത്തക സമിതി യോഗത്തിൽ വേടന് അനുകൂലമായി പ്രമേയം പോലും പാസാക്കിയിരുന്നു. പിന്നാലെ വേടനെതിരെ പീഡന പരാതി ഉയർന്നിട്ടും യുവജനസംഘടനയുടെ തലവൻ എന്ന രീതിയിൽ പോലും രാഹുൽ വാ തുറന്നിട്ടില്ല.
ഇതെല്ലാമാണ് സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കി ചർച്ചയാക്കുന്നത്. എല്ലാം കാര്യത്തിലും ചാടിക്കേറി പ്രതികരിക്കുന്നയാൾ എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ലെന്ന് മനസ്സിലായി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇക്കാര്യത്തിൽ ആരാണ് മുന്നിൽ എന്ന കാര്യത്തിൽ വേടനും രാഹുലും തമ്മിൽ മത്സരം നടക്കുകയാണെന്നും ഉപയോക്താക്കൾ പറഞ്ഞു. അതീവ ഗുരുതരമായ വിഷയമാണെങ്കിലും ട്രോളുകളിലും ഇത് ഇടം പിടിച്ചിട്ടുണ്ട്.















