ബെംഗളൂരു: നിയമസഭയിൽ സംഘപ്രാർത്ഥന ചൊല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ. നമസ്തേ സദാ വത്സലേ.. എന്ന് തുടങ്ങുന്ന വരികളാണ് ഉരുവിട്ടത്. ആർഎസ്എസിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം സഭയിൽ പരാമർശിച്ചു.
രാഷ്‌ട്രീയ പാർട്ടികളെ കുറിച്ച് ഗവേഷണം നടത്തുകയാണെന്നും പ്രാർത്ഥന ചൊല്ലിയത് എതിരാളിയെ അറിയാൻ വേണ്ടിയാണെന്നുമാണ് ശിവകുമാറിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയാണ് ചൊല്ലിയത്. എന്നാൽ ബെംഗളൂരുവിലെ രാജാജിനഗർ ഏരിയയിലെ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ താൻ ആർഎസ്എസ് ശാഖകളിൽ പങ്കെടുത്തിരുന്നതായി ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു.
VIDEO | Karnataka Deputy CM DK Shivakumar (@DKShivakumar) recited the RSS’ Sangha Prarthana, ‘Namaste Sada Vatsale Matribhume’, while addressing the Assembly yesterday.
(Source: Third party)
(Full VIDEO available on PTI Videos – https://t.co/n147TvrpG7) pic.twitter.com/2CNsemZaq4
— Press Trust of India (@PTI_News) August 22, 2025















