ന്യൂയോർക്ക്: ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 40 -ലധികം പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാർ ഉൾപ്പെടെ 54 വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. നായഗ്രാ വെള്ളച്ചാട്ടം സന്ദർശിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് വരികയായിരുന്നു സംഘം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
വാഹനം വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ബസ് നിയന്ത്രണംവിട്ട് റോഡിന്റെ മറുവശത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. രക്ഷാപ്രവർത്തനം മണിക്കൂറുകളോളം നീണ്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബസിന് തകരാർ ഉണ്ടായിരുന്നെന്നും ഇതാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ത്യൻ, ചൈന, ഫിലിപ്പിനോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്.















