കോട്ടയം : സ്ത്രീവിരുദ്ധ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ.
“മലയാളി പെൺകുട്ടികൾ മാന്യമായ രീതിയിൽ വസ്ത്രധാരണം നടത്തണം. വല്ലതുമൊക്കെ വാരി ചുറ്റി ബാക്കി മുഴുവൻ ലോകത്തെ പ്രദർശിപ്പിച്ചു നടന്നാൽ ആളുകൾ നോക്കിയെന്നിരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ മോശമായി ചാറ്റ് ചെയ്തെങ്കിൽ ബ്ലോക്ക് ചെയ്യണമായിരുന്നു. ചാറ്റിങ് വായിച്ച് സുഖിച്ചിട്ട് ഇപ്പോൾ പരാതി പറയുന്നതിൽ കാര്യമില്ല.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പറയുന്നത്. വിവാഹ വാഗ്ദാനം നടത്തിയ ഉടനെ മറ്റ് കാര്യങ്ങളിലേക്ക് പോവുകയല്ല വേണ്ടത്. വർഷങ്ങളായി എല്ലാത്തരം ബന്ധത്തിലും ഏർപ്പെട്ടിട്ട് അവസാനം പീഡനം എന്ന് പറഞ്ഞാൽ അത് എന്ത് തരം പീഡനമാണ് എന്ന് മനസ്സിലാകുന്നില്ല. പുരുഷനെതിരെ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചയാൾക്കെതിരെ കേസെടുക്കാൻ നിയമം ഉണ്ടാവണം”. സജി മഞ്ഞക്കടമ്പിൽ കോട്ടയത്ത് പറഞ്ഞു.
രാഹുൽ മാങ്കൂട്ടം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പുരുഷ സമൂഹത്തിനു വേണ്ടി ഒരു കാര്യം പറയാനുണ്ട് എന്ന മുഖവുരയോടെയാണ് സജി സംസാരം തുടങ്ങിയത്.















