എറണാകുളം : പെൺവേട്ട ആരോപണത്തിൽ നിരവധി തെളിവുകൾ പുറത്ത് വന്നതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യ്‌ക്കെതിരെ തൃക്കാക്കര എംഎൽഎ ഉമാ തോമസ് രംഗത്ത് വന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ഒരു നിമിഷം പോലും വൈകരുതെന്ന് ഉമാ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടി എന്നും സ്ത്രീകൾക്കൊപ്പം ആണെന്നും ആരോപണങ്ങൾ തെറ്റായിരുന്നെങ്കിൽ രാഹുൽ കേസ് കൊടുക്കുമായിരുന്നു എന്നും ഉമാ തോമസ് പറഞ്ഞു.
“അതുണ്ടാകാത്തതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്, എംഎൽഎ സ്ഥാനം ജനങ്ങൾ തിരഞ്ഞെടുത്തതാണ്, ഉത്തരവാദിത്വത്തോടെ രാജിവച്ചു മാറി നിൽക്കുകയാണ് വേണ്ടത്”. ഉമാ തോമസ് പറഞ്ഞു.
രാഹുലിനെതിരെ തന്നോട് ആരും ഇതുവരെ ആരും പരാതി പറഞ്ഞിരുന്നില്ല എന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഗുരുതരമായ വെളിപ്പെടുത്തലുകലാണെന്നും അവർ പറഞ്ഞു.















