പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ ‘ഗോവിന്ദച്ചാമി’ ആണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ.
“കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് എം എൽ എ ആയ സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് പാലക്കാട്ടുകാർക്ക് തല കുനിക്കാനുള്ളഒരു സാഹചര്യം ഞാനുണ്ടാക്കില്ല എന്നായിരുന്നു. അദ്ദേഹം പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചു, പാലക്കാട്ടുകാർക്ക് തല കുനിക്കേണ്ടി വന്നില്ല, പക്ഷെ പാലക്കാട്ടുകാർക്ക് തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്നു. ലൈംഗിക വൈകൃതം പിടിച്ച ഒരു മൃഗത്തെ പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം ഉണ്ടായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ വയ്യാതെ പെൺകുട്ടികൾ സംഘടനാ പ്രവർത്തനം നിർത്തിപ്പോയി കെ എസ് യുവിലും യൂത്ത് കോൺഗ്രസിലും. ഒരു സംഘടനാ ഭാരവാഹിക്ക് പോലും നിലനില്പില്ലാത്ത വിധത്തിൽ അദ്ദേഹം ഒരു മനുഷ്യ മൃഗമായി അധഃപതിച്ചിരിക്കുന്നു”.
പുറത്തു വന്ന തെളിവുകൾ വ്യാജമാണെങ്കിൽ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കട്ടെ എന്നും പ്രശാന്ത് ശിവൻ പറഞ്ഞു.















