തിരുവനന്തപുരം: പെൺവേട്ട ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാൽ രാഹുൽ എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. ആര് മാസത്തേക്കെന്നാണ് വിശദീകരണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരുമ്പോൾ തന്നെ മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നൽകാനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും കോൺഗ്രസ് തോൽക്കും എന്ന ഭീതി ഉയർത്തിയാണ് രാഹുൽ ഷാഫി ക്യാമ്പ് കെ പി സി സി യെ ബ്ലാക്ക് മെയിൽ ചെയ്തത് എന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പിനെ മറയാക്കി രാഹുലിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാൽ കെപിസിസിയുടെ നിലപാടില്‍ പാർട്ടിക്കുള്ളിൽ അമര്‍ഷം പുകയുകയാണ്.
രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ഉറച്ച് നില്‍ക്കുകയാണ് എന്ന് വരുത്തി തീർക്കാനും ബോധ പൂർവ്വമായ ശ്രമമുണ്ട്.
രാഹുൽ എംഎല്‍എ പദത്തില്‍ തുടര്‍ന്നാല്‍ വരുന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് തവിടു പൊടിയാകും എന്ന് വിശ്വസിക്കുന്നവരാണ് അണികളിൽ ഭൂരിഭാഗവും. ഷാനി മോള്‍ ഉസ്മാന്‍, ഉമാ തോമസ് എംഎല്‍എ ബിന്ദു കൃഷ്ണ തുടങ്ങിയ മുതിര്‍ന്ന വനിതാ നേതാക്കളും രാഹുല്‍ രാജിവെക്കണമെന്ന നിലപാട് തുറന്നു പറഞ്ഞിരുന്നു. യുഡിഎഫ് പക്ഷത്തോടൊപ്പം നില്‍ക്കുന്ന കെ കെ രമ എംഎല്‍എയും രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.















