പ്രണയത്തിന് മ്യൂലച്യുതിയെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിലെഴുതിയ കുറിപ്പിന് സമൂഹമാദ്ധ്യങ്ങളിൽ ട്രോൾ മഴ. 2009–10 പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ യൂണിയൻ മാഗസിനിൽ എഴുതിയ കുറിപ്പാണ് വ്യാപകമായി പ്രചരിക്കുന്നത്. ബഷീറെഴുതുമോ ഇതുപോലെ എന്ന ക്യാപ്ഷനോടെയാണ് കുറിപ്പ് സോഷ്യൽ മീഡിയയിലുള്ളത്. പ്രണയത്തിന്റെ പരിശുദ്ധി നഷ്ടമായി. വസ്ത്രം മാറുന്നതുപോലെ പ്രണയം മാറുന്നത് ക്യാംപസിന്റെ പുതിയ ട്രെൻഡാണ്. അത് മാംസക്കൊതിയൻമാരുടെ കാമവെറികൾക്ക് കീഴടങ്ങിയിരിക്കുന്നു എന്നും രാഹുൽ ആശങ്കപ്പെടുന്നുണ്ട്.
കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ .’ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങെന്നും ചീറ്റിങെന്നുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. പ്രണയം പലപ്പോഴും അതിരുകൾ വിട്ട് മാംസക്കൊതിയൻമാരുടെ കാമവെറികൾക്കും കാമറക്കണ്ണുകൾക്കും കീഴടങ്ങിയിരിക്കുന്നു. വസ്ത്രം മാറുന്നതുപോലെ പ്രണയം മാറുന്നത് ക്യാംപസിന്റെ പുതിയ ട്രെൻഡാണ്.
ക്യാംപസ് പ്രണയങ്ങൾക്ക് മുന്നിൽ ദാമ്പത്യത്തിന്റെ വാതായനങ്ങൾ ഇന്ന് കൊട്ടിയടയ്‌ക്കപ്പെട്ടിരിക്കുന്നു. ഒരു മൊബൈലിൽ നിന്ന് ഒരുപാട് കാമുകൻമാരെയും കാമുകിമാരെയും സമ്പാദിച്ച് രസിക്കുകയാണ് പലരും. മിസ്ഡ് കോളിൽ നിന്ന് വിരിയുന്ന പ്രണയങ്ങൾപരിധിക്ക് പുറത്താകുമ്പോൾ താനേ കട്ടാകുന്നതും ഇന്ന് പതിവുകാഴ്ചകളാണ്.
ഒരു കിനാവിലെന്ന പോലെ പ്രണയത്തിന്റെ വാതായനങ്ങൾ എനിക്ക് തുറന്നുതന്ന ഇന്നലെകളിലെ ആ സുന്ദര നിമിഷങ്ങളിലെ നായികയ്‌ക്കും അതെന്നിൽ നിന്ന് തട്ടിയകറ്റിയ വിധിയുടെ ക്രൂര വിനോദത്തിനും നന്ദി. ക്യാംപസ് ഇപ്പോഴും വിജനമാണ്. വിജനമായ ക്യംപസിന്റെ ഏകാന്തതയിലെന്ന പോലെ വിജനമായ മനസുമായി ലക്ഷ്യങ്ങളില്ലാതെ ഞാൻ യാത്ര തുടരുകയാണ്’.















