റായ്പൂർ: ഭാര്യ മുട്ടക്കറി പാചകം ചെയ്യാൻ വിസമ്മതിച്ചതിൽ മനംനൊന്ത് 40 കാരൻ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലെ ശങ്കര ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ടികുറാം സെൻ ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ യുവാവ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഉപവാസമാണെന്നും മുട്ടക്കറി ഉണ്ടാക്കാൻ പറ്റില്ലെന്നും ഭാര്യ പറഞ്ഞു.
ഭാര്യയുടെ ഈ മറുപടി കേട്ട് ദേഷ്യപ്പെട്ട ടിക്കു റാം സെൻ വീട്ടിൽ നിന്നും ഇറങ്ങിപോകുകയായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സിഹാവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















