മു​ട്ട​ക്ക​റി ഉണ്ടാക്കില്ലെന്ന് ഭാര്യ പറഞ്ഞു; 40 കാരൻ ജീ​വ​നൊ​ടു​ക്കി

Published by
ജനം വെബ്‌ഡെസ്ക്

റാ​യ്പൂ​ർ: ഭാ​ര്യ മു​ട്ട​ക്ക​റി പാ​ച​കം ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​ൽ മനംനൊന്ത് 40 കാരൻ ജീ​വ​നൊ​ടു​ക്കി. ഛത്തീ​സ്ഗ​ഡി​ലെ ധം​താ​രി ജി​ല്ല​യി​ലെ ശ​ങ്ക​ര ഗ്രാ​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ടി​കുറാം ​സെ​ൻ ആ​ണ് മ​രി​ച്ച​ത്.

ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ യുവാവ് ഭാ​ര്യ​യോ​ട് മുട്ടക്കറി ഉണ്ടാക്കാൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഉപവാസമാണെന്നും മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും ഭാ​ര്യ​ പറഞ്ഞു.

ഭാ​ര്യ​യു​ടെ ഈ ​മ​റു​പ​ടി​ കേട്ട് ദേഷ്യപ്പെട്ട ടി​ക്കു റാം ​സെ​ൻ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പോകുകയായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ട്. സി​ഹാ​വ പൊ​ലീ​സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment