ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിയിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം സർക്കാർ. ഇറക്കുമതി തീരുവ 50 ശതമാനം വർദ്ധിപ്പിച്ച നടപടി പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഇറക്കുമതി വർദ്ധിപ്പിച്ചതിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. തീരുവ വർദ്ധനവ് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യയിൽ നിന്നും തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് യുഎസ് ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. യുഎസ് നടപടിയെ അന്യായം, യുക്തിരഹിതം എന്നാണ് ഇന്ത്യ വിമർശിച്ചത്.
രാജ്യതാത്പര്യങ്ങൾക്കാണ് ഭാരതം എന്നും മുൻഗണന നൽകുന്നതെന്നും രാജ്യത്തിന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് ശേഷം മോദിയുമായി സംസാരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നാല് തവണ ചർച്ചയ്‌ക്ക് ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.















