ലണ്ടൻ: 171-ാമത് ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ലണ്ടനിലെ ശ്രീനാരായണ ഗുരു മിഷൻ യു.കെ. വലിയ ആഘോഷങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്. 16, ബാർക്കിംഗ് റോഡിലെ മിഷൻ സെൻററിൽ വൈകിട്ട് 3 യോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.
യുകെ വർക്ക് ആൻഡ് പെൻഷൻസ് വകുപ്പിന്റെ സ്റ്റേറ്റ് മന്ത്രി ആർ.ടി. ഹോൺ. സർ സ്റ്റീഫൻ ടിംസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. അലക്സ് ഗാത് മുഖ്യപ്രഭാഷണം നടത്തും.
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഗുരുമിഷന്റെ കലാവിഭാഗമായ ഗുരുപ്രഭക്കു വേണ്ടി, യൂത്ത് ഫോറം അംഗവും കലാകാരിയുമായ സോന്യ അരുണ് രചനയും സംവിധാനവും ചെയ്തു അവതരിപിക്കുന്ന “ഹോംകമിങ്” , ഗുരുവന്ദനം (സംവിധാനം, ശശി എസ് കുളമട), ഗുരുപ്രഭയുടെ നൃത്തസംഘം അവതരിപ്പിക്കുന്ന തിരുവാതിര, സംഗീതം നൃത്തം ഉൾപ്പെട്ട മറ്റ് അവതരണങ്ങളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
ഓണം ആഘോഷങ്ങളുടെ ഭാഗമായി ഓണസദ്യ ക്രോയിഡണിൽ ഓഗസ്റ്റ് 30-ന് ഉച്ചയ്‌ക്ക് 12 മണിക്കും ഈസ്റ്റ് ഹാമിൽ സെപ്റ്റംബർ 14-ന് ഉച്ചയ്‌ക്ക് 12 മണിക്കും സംഘടിപ്പിക്കും.















