ധർമ്മസ്ഥല വിവാദത്തിൽ ശുചീകരണ തൊഴിലാളി സി. എൻ ചിന്നയ്യയുടെ മൊഴി പുറത്ത്. കോടതിയിൽ ഹാജരാക്കിയ തലയോട്ടി സമരസമിതി നേതാവ് മഹേഷ് തിമോരോടിയുടെ തോട്ടത്തിൽ നിന്ന് ശേഖരിച്ചതാണെന്ന് ചിന്നയ്യ മൊഴി നൽകി. ഇതോടെ മഹേഷ് തിമോരോടിയെ എസ്എടി ചോദ്യം ചെയ്യും. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.
താൻ കുഴിച്ചു മൂടി സ്ത്രീ മൃതദേഹത്തിന്റേത് എന്ന തരത്തിലാണ് ബെൽത്തങ്ങാടി കോടതിയിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥിഭാഗങ്ങൾ ഹാജരാക്കിയത്. യുവതിയുടേതെന്ന് പറഞ്ഞ് ചിന്നയ്യ കൊണ്ടുന്ന തലയോട്ടി പുരുഷന്റെതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
തലയോട്ടിൽ പറ്റിപിടിച്ചിരുന്ന മണ്ണ് ധർമ്മസ്ഥലയിലേതല്ലെന്നും വ്യക്തമായി. ഇനി മഹേഷ് തിമരോടിയുടെ തോട്ടത്തിലെ മണ്ണിന്റെ ശാസ്ത്രീയ പരിശോധകളാണ് നടക്കുക. ഇത് കൂടി സ്ഥിരീകരിക്കപ്പെടുന്നതോടെ കേസിന് പുതിയ ദിശ കൈവരും. പുരുഷ തലയോട്ടി ആരുടേതാണ് എന്ന് അടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. കണ്ടെത്തും. ഇതോടെ ഗൂഢാലോചനയ്ക്ക് കൂടുതൽ വ്യക്തത വരും
മകളെ കാണാനില്ലെന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് സുജാത ഭട്ടിനെ പൊലീസ് മൂന്നാം ദിവസവും ചോദ്യം ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
മഹേഷ് തിമോരോടി തന്നെ ആക്രമിച്ചെന്നും ചിന്നയ്യ മൊഴി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 21 ന് മഹേഷ് ഷെട്ടി തിമോരോടിയുടെ വീട്ടിൽ വെച്ചായിരുന്നു മർദ്ദനം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ, മഹേഷ് ഷെട്ടി തിമരോടിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വസതികളിൽ നിന്ന് നിർണായക രേഖകളും ആയുധങ്ങളും എസ്ഐടി പിടിച്ചെടുത്തു. കണ്ടെടുത്ത ആയുധങ്ങളിൽ രണ്ട് വാളുകളും ഒരു തോക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. ചിന്നയ്യയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വന്നതിന് പിന്നാലെ മഹേഷ് ഷെട്ടി തിമോരോടിയും ഗിരീഷ് മട്ടന്നനവറും ഒളിവിൽ പോയെന്നും റിപ്പോർട്ടുണ്ട്.















