തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കപ്പെട്ട വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എം വി ഗോവിന്ദൻ. അങ്ങനെ ആരെങ്കിലും ദുർബലപ്പെടുത്താമെന്ന് വിചാരിച്ചാൽ ദുർബലപ്പെടുന്നതല്ല അതെല്ലാം എന്ന് ഗോവിന്ദൻ പറഞ്ഞു.
“കേസ് ശരിയായ രീതിയിൽ തന്നെ നടക്കും, അതിന്റെ വിശദാംശങ്ങളൊന്നും തനിക്കറിയില്ല. പത്രസമ്മേളനത്തിൽ ലോകത്ത് നടന്ന പല കാര്യങ്ങളും ചോദിച്ചാൽ തനിക്ക് പറയാൻ കഴിയില്ല. തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല പെട്ടാൽ അറിയാം”, എം വി ഗോവിന്ദൻ പറഞ്ഞു.
തെറ്റായ ഒരു പ്രവണതയ്‌ക്കും സർക്കാർ കൂട്ടുനിൽക്കില്ല സിപിഎം കൂട്ടുനിൽക്കില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവകാശപ്പെട്ടു.















