പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന പേരിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും തടയുമെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ പ്രസ്താവിച്ചു
അത് ക്ലബ്ബുകളുടെ ആയാലും റെസിഡൻസ് അസോസിയേഷനുകൾ ആയാലും തടയും. പരിപാടി അലങ്കോലമാകാതിരിക്കാൻ സംഘാടകരാണ് ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു
“എംഎൽഎ എന്ന നിലയിൽ രാഹുൽ ക്ലബുകളുടെയോ, റെസിഡൻസ് അസോസിയേഷനുകളുടെയോ യോഗത്തിൽ പങ്കെടുത്താലും തടയും. അതിനാൽ രാഹുലിനെ വിളിക്കണോ വേണ്ടയോ എന്ന് സംഘാടകർ തീരുമാനിക്കണം. രാഹുലിനെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്ന സംഘാടകർ പ്രതിഷേധം കണക്കിലെടുക്കണം”, സി. കൃഷ്ണകുമാർ പറഞ്ഞു.
“സന്ദീപ് വാര്യർ അനാഥപ്രേതം പോലെ നടക്കുകയാണ്. കോൺഗ്രസിനുപോലും വേണ്ടാത്ത സന്ദീപിന്റെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പിന് നൽകിയ എല്ലാവിവരങ്ങളും നൂറുശതമാനം ശരിയാണ്. കോൺഗ്രസിനുളളിൽ മുങ്ങിത്താഴാതിരിക്കാൻ സന്ദീപ് കൈകാലിട്ട് അടിക്കുകയാണ്”, സി. കൃഷ്ണകുമാർ പറഞ്ഞു.















