തിരുവനന്തപുരം: പെൺവേട്ടയിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യ്‌ക്കെതിരെ ധൈര്യപൂർവ്വം രംഗത്തു വന്ന കോൺഗ്രസ് വനിതാ നേതാക്കളെ വിമർശിച്ച് എം.എം ഹസൻ. രാഹുല്‍ വിഷയത്തില്‍ പാർട്ടി നിലപാടെടുക്കുന്നതിന് മുൻപ് വനിതാ അംഗങ്ങൾ രംഗത്ത് വന്നത് തെറ്റാണ് എന്നാണ് ഹസ്സന്റെ ആരോപണം. പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്. അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.എം ഹസൻ പറയുന്നു.
ഷാഫി പറമ്പിലിനെ തടയാൻ തുനിഞ്ഞാൽ കോൺഗ്രസ് കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും എം.എം ഹസൻ മുന്നറിയിപ്പ് നൽകി . ‘സിപിഎമ്മിന്റെ സ്ത്രീപീഡകരായ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും റോഡിലിറങ്ങി നടക്കാമെന്ന് ഡിവൈഎഫ്ഐക്കാര്‍ വ്യാമോഹിക്കേണ്ട എന്നും യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും വെറുതെ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല എന്നും എം.എം ഹസൻ പറഞ്ഞു.
‘നിയമസഭയിൽ പങ്കെടുക്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന്റെ അവകാശം. എന്ത് യുക്തിയുടെ പേരിലാണ് രാജി വയ്‌ക്കണമെന്ന് പറയുന്നത്? രാഹുലിനെതിരെ ഒരാളും പരാതി കൊടുത്തിട്ടില്ല അന്വേഷണത്തിൽ ആർക്കും കുഴപ്പമില്ല’, ഹസന്‍ പറഞ്ഞു.















