പത്തനംതിട്ട: അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ മാറ്റി.സെപ്തംബര്‍ ആറിന് നടത്താനിരിക്കുന്ന പരിപാടിയില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്. ഈ പരിപാടിയുടെ ഉദ്ഘാടന ചുമതലയായിരുന്നു രാഹുലിന് നിശ്ചയിച്ചിരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് പകരം ഉദ്‌ഘാടന ചുമതല. ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ പുറത്തിറക്കി.
കെപിഎംഎസ് കുളനട യൂണിയനാണ് പരിപാടിയുടെ സംഘാടകര്‍. കുളനടയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള പെൺ വേട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കല്‍ എന്നാണ് വിവരം.
രാഹുലിനെ ഉദ്ഘാടകനാക്കി സൂചിപ്പിച്ച് പോസ്റ്ററും സംഘാടകർ അടിച്ചിരുന്നു. എന്നാൽ പിന്നീട് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റർ ഇറക്കി.
ആരോപണങ്ങളെ തുടർന്ന് രാഹുൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. രാഹുലിനെ പാലക്കാട് നഗരസഭയും പാലക്കാട്ടെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന പരിപാടിയില്‍ നിന്നും വിലക്കിയിരുന്നു.















