കൊച്ചി: എറണാകുളത്ത് വൻ ലഹരിവേട്ട. മൂന്ന് കേസുകളിലായി സ്ത്രീയടക്കം അഞ്ച് പേർ അറസ്റ്റിലായി. പ്രതികളിൽ നിന്നും 34.40 ഗ്രാം എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി സ്വദേശി നാസിഫ്, തൊപ്പുംപടി സ്വദേശി മുസ്തഫ എന്നിവരിൽ നിന്നും 14.5 എംഡിഎംഎയാണ് പിടിച്ചെടുത്തത്.
സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം ഷൺമുഖപുരം സ്വദേശി സിന്ധു, പാലക്കാട് സ്വദേശി ഷാനവാസ് എന്നിവർ അറസ്റ്റിലായത്. 15.62 ഗ്രാം രാസലഹരി ഇവരിൽ നിന്നും കണ്ടെടുത്തു. സിന്ധു മുൻപും ലഹരിക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 24 കാരനായ വിഷ്ണുരാജാണ് പിടിയിലായത്.
കൊച്ചി സിറ്റി ഡാർസാഫ് സംഘാണ് വ്യാപക പരിശോധന നടത്തിയത്. തൊപ്പുംപടി, പാലാരിവട്ടം. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















