പത്തനംതിട്ട: അയ്യപ്പഭക്തരേയും സനാതന ധർമ്മ വിശ്വാസികളെയും ഉൾപ്പെടുത്തി ശബരിമല സംരക്ഷണ സംഗമവുമായി ഹൈന്ദവ സംഘടനകൾ. സെപ്തംബർ 22 ന് പന്തളത്താണ് ഭക്തജന സംഗമം സംഘടിപ്പിക്കുന്നത്. ശബരിമല കർമ്മസമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ശബരിമലയുടെ വികസനവും സംരക്ഷണവുമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് ഹൈന്ദവ സംഘടന നേതാക്കൾ വ്യക്തമാക്കി.
അവിശ്വാസികളെയും ആചാര ലംഘകരെയും ഉൾപ്പെടുത്തി കൊണ്ട് ആഗോള അയ്യപ്പസംഗമം നടത്തിനുള്ള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നീക്കത്തിന് കനത്ത തിരിച്ചടിയാകുകയാണ് ഹിന്ദു സംഘടനകളുടെ പ്രഖ്യാപനം.
ശബരിമലയിൽ ആചാരങ്ങളെ അട്ടിമറിച്ച് യുവതികളെ പ്രവേശിപ്പിച്ചതിലൂടെ വലിയൊരു വിഭാഗം വിശ്വാസികളും സിപിഎമ്മിൽ നിന്നും അകന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇവരുടെ അകൽച്ച മാറ്റിയെടുക്കക ഒപ്പം വൻ ഫണ്ട് പരിവും എന്ന ഗൂഢലക്ഷ്യത്തോടെയാണ് ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ പരിപാടി സംഘടിപ്പിക്കുന്നത്.















