ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. 2024 ഡിസംബർ 31 വരെ അയൽരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ അതത് രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമ പ്രകാരം നിലവിൽ 2014 ഡിസംബർ വരെ പാകിസ്ഥാൻ, അഫ്‌ഘാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയ മതന്യൂനപക്ഷങ്ങൾക്കായിരുന്നു പൗരത്വത്തിന് അർഹതയുണ്ടായിരുന്നത്. അയൽരാജ്യങ്ങളിലെ മതഭരണകൂടത്തിന്റെ പീഡനം കാരണം ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ക്രിസ്ത്യൻ, ഹിന്ദു, പാർസി, ജൈന, സിഖ് മുതലായവർക്ക് പുതിയ ഇളവ് പ്രയോജനം ചെയ്യും.
ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുന്ന അഭയാർത്ഥി സംഘടനകളുടെ ദീർഘകാല അഭ്യർത്ഥനയെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2019 ഡിസംബറിൽ പാർലമെന്റ് പൗരത്വ (ഭേദഗതി) നിയമം പാർലമെന്റ് പാസാക്കിയത്. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് ബില്ലിൽ ഒപ്പുവച്ചത്.















