മദ്യപിച്ച് സ്കൂളിലെത്തിയ അദ്ധ്യാപകന് സസ്പെൻഷൻ. തെലങ്കാനയിലെ ആസിഫാബാദിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. ജെ വിലാസ് എന്ന അദ്ധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് ബോധമില്ലാതെയാണ് ജെവിലാസ് സ്കൂളിലെത്തിയത്. തുടർന്ന് ക്ലാസ്മുറിക്കുള്ളിൽ എത്തിയതും ബോധംകെട്ടുവീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്നായിരുന്നു നടപടി.
പ്രാഥമിക അന്വേഷണത്തിനും പ്രോജക്ട് ഓഫീസറുടെ ഉത്തരവുകൾക്കും ശേഷമാണ് നടപടികളിലേക്ക് കടന്നത്. സംഭവത്തിൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.















