തിരുവനന്തപുരം: ജനം ടിവി മ്യൂസിക് ഇന്ത്യ സീസൺ 3-യുടെ ഗ്രാൻഡ് ലോഞ്ചിംഗ് ഇന്ന്. സംഗീതപ്രേമികളുടെ മനംകവരാൻ പ്രശസ്ത ഗായകൻ നരേഷ് അയ്യരാണ് എത്തുന്നത്. വൈകുന്നേരം ആറ് മണി മുതൽ സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. സംഗീതാസ്വാദകരെയും ആരാധകരെയും കയ്യിലെടുക്കാൻ ഒരുപിടി ഹിറ്റ് ഗാനങ്ങളുമായാണ് നരേഷ് അയ്യർ എത്തുന്നത്.
ഉത്രാടനാളിൽ തലസ്ഥാനത്തിനായി വൻ ആഘോഷമേളമാണ് ജനം ടിവി കരുതിവച്ചിരിക്കുന്നത്. നരേഷ് അയ്യറുടെ മനോഹരഗാനങ്ങൾ തത്സമയം ആസ്വദിക്കാൻ ഏവരെയും ക്ഷണിക്കുന്നു.















