എറണാകുളം: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്വന്തം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്ത് ഗീത മഹേന്ദ്രനും കുടുംബവും. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ എറണാകുളം വിഭാഗ് കാര്യകർത്താക്കളുടേയും, സേവാഭാരതിയുടെ എറണാകുളം ജില്ലാ കാര്യകർത്താക്കളുടേയും സാന്നിധ്യത്തിൽ ഗീത മഹേന്ദ്രനും , ഭർത്താവും ചേർന്ന് വീടിന്റെ താക്കോൽ സേവാഭാരതിക്ക് കൈമാറി.
ദമ്പതികളെ യോഗത്തിൽ വച്ച് കൊച്ചി മഹാനഗർ കാര്യവാഹ് വി. എസ്.രമേശ് പൊന്നാട അണിയിച്ച് ആദരിച്ചു.















