മലപ്പുുറം: കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ട്രോമാ കെയർ യൂണിറ്റ്. മലപ്പുറം പന്തല്ലൂർ സ്വദേശി ഫൈസലിന്റെ 12 കാരനായ മകന്റെ കഴുത്തിലാണ് അബദ്ധത്തിൽ ബെൽറ്റ് കുടുങ്ങിയത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ബെൽറ്റ് ഉപയോഗിച്ച് കളിക്കുന്നതിനിടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. വീട്ടുകാർ ബെൽറ്റ് ഊരാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതോടെ പാണ്ടിക്കാട്ടുള്ള ട്രോമാ കെയർ യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു.















