തിരുവനന്തപുരം: ഐടി ഹബ്ബ് ആയ കഴക്കൂട്ടത്ത് കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം. കഴക്കൂട്ടം പമ്പ് ഹൗസിന്റെ കീഴിൽ വരുന്ന ശ്രീകാര്യം കഴക്കൂട്ടം പുല്ലാന്നി വിള, മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്.
തിരുവോണത്തിന് കുടിവെള്ളം എത്തിക്കാം എന്നായിരുന്നു അധികൃതരുടെ ഉറപ്പും പാഴ്വാക്കായി. ടോൾ ഫ്രീ നമ്പറിൽ അടക്കം വിളിച്ചാൽ ഉദ്യോഗസ്ഥരെല്ലാം തിരുവോണ തിരക്കിലാണെന്നാണ് മറുപടി.















