മംഗളൂരു: ധർമ്മസ്ഥല കൂട്ട ശവസംസ്കാര വ്യാജ ആരോപണകേസിൽ ആക്ടിവിസ്റ്റ് ജയന്ത് ടിയെ എസ് ഐ ടി ചോദ്യം ചെയ്തു.
ജയന്തിന്റെ ബെംഗളൂരുവിലെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകൾ കണ്ടെടുത്തു. വ്യാഴാഴ്ച എസ്‌ഐടി ജയന്തിനെ ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തു.
ബെംഗളൂരുവിലെ ജയന്തിന്റെ വീട്ടിൽ താൻ കുറച്ചു ദിവസം താമസിച്ചുവെന്നും പിന്നീട് ജയന്തിനൊപ്പം ന്യൂഡൽഹിയിലേക്ക് മാറി എന്നും തുടർന്ന് പരാതി നൽകാൻ ബെൽത്തങ്ങാടിയിൽ എത്തിയെന്നുമാണ് പരാതിക്കാരൻ ചിന്നയ്യ എസ്‌ഐടിയോട് പറഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച എസ്‌ഐടി 20 ഓളം സാക്ഷികളെ വിളിച്ചുവരുത്തിയിരുന്നു. കേരളത്തിലെ ലോറി ഉടമ മനാഫിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.















