ന്യൂഡൽഹി: ഡൽഹിയിലെ പ്രതാപ് നഗറിൽ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 7.15 ഓടെയാണ് ഹർഷ് വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സുധീർ എന്ന ബണ്ടി, രാധേയ് പ്രജാപതി എന്നിവർ ആക്രമികളുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
പരുക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവസ്ഥലം ഫോറൻസിക് വിഭാഗം പരിശോധിച്ചതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി.















