ശ്രീനഗർ: ജമ്മുകശ്മീരിലെ ഹസ്രത്ത് ബൽ ദർഗയിൽ സ്ഥാപിച്ച ശിലാഫലകത്തിലെ അശോക സ്തംഭം തകർത്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പുതുക്കിപ്പണിത ഹസ്രത്ത്ബാൽ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ ദേശീയ ചിഹ്നമാണ് ഇസ്ലാമിസ്റ്റുകൾ തകർത്തത്.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങൾക്ക് എതിരാണെന്ന് ആരോപിച്ചായിരുന്നു ദേശീയ ചിഹ്നത്തിന് നേരെ അതിക്രമം. അക്രമികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് ജമ്മുകശ്മീർ വഖഫ് ബോർഡ് ചെയർപേഴ്സൺ ആവശ്യപ്പെട്ടു. ഭീകരാക്രമണം എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.
ദർഗയുടെ അന്തസ്സിന് അക്രമികൾ കോട്ടം വരുത്തി. അവരെ ജീവിതകാലം മുഴുവൻ ദർഗയിൽ പ്രവേശിപ്പിക്കരുത്. ഇസ്ലാമിസ്റ്റുകൾക്കതിരെ ശക്തമായ വകുപ്പുകൾ ചുമത്തി എഫ്‌ഐആർ ഫയൽ ചെയ്യണം. കശ്മീരിൽ വീണ്ടും അശാന്തിയും സൃഷ്ടിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
Faith is respected,but the Nation is supreme.
Those who broke the Emblem at Hazratbal have attacked the soul of India. Let it be clear no shrine,no leader,no politics is above the Nation.Era is over when such acts found space,this is Naya Kashmir here,the Nation stands above all pic.twitter.com/8hTvC4Q7Ny
— Kamran Ali Mir (@kamranalimir) September 5, 2025















