വയനാട്: സ്കൂളിൽ പ്രസവിച്ചു കിടന്ന തെരുവുനായയുടെ കടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. പനമരം സർക്കാർ എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് നായ കടിച്ചത്. കുട്ടികൾക്ക് കൈകഴുകാനായി നിർമിച്ച നീളമുള്ള വാഷ്ബേയ്സിനകത്താണ് നായ പ്രസവിച്ചത്.
ഓണാവധിക്ക് ശേഷം ഇന്നാണ് സ്കൂൾ തുറന്നത്. വാഷ്ബേയ്സിനകത്ത് നായ പ്രസവിച്ച് കിടന്നിരുന്നത് സ്കൂൾ അധികൃതർ കണ്ടിരുന്നു. തുടർന്ന് നായയെയും കുഞ്ഞുങ്ങളെയും ഓടിച്ച് വിട്ടു. അൽപ്പം സമയത്തിനകം പട്ടി സ്കൂൾ കോമ്പൗണ്ടിൽ കയറി മൂന്നാം ക്ലാസുകാരന് കടിക്കുകയായിരുന്നു. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കുട്ടിയെ വിട്ടയച്ചു.