മാണ്ഡ്യ: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം. മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ചന്നഗൗഡ പ്രദേശത്ത് ഞായറാഴ്ച രാത്രി ഗണപതി നിമജ്ജന ഘോഷയാത്ര നടത്തുന്നതിനിടെയാണ് കല്ലേറുണ്ടായത്. ഘോഷയാത്ര കടന്ന് വരുന്ന വഴിക്ക് സമീപമുള്ള മുസ്ലിം പള്ളിയിൽ നിന്നുമാണ് കല്ലേറിഞ്ഞത് എന്നാണ് റിപ്പോർട്ട്.
ഗണേശ വിഗ്രഹത്തെ തെരുവുകളിലൂടെ ഘോഷയാത്രയായി കൊണ്ടുവരുന്നതിനിടെ പെട്ടെന്ന് വിളക്കുകൾ അണച്ചതായും പള്ളിയിൽ നിന്ന് കല്ലും വടികളും ഘോഷയാത്രയിൽ പങ്കെടുത്തവർ ആരോപിച്ചു. സംഭവത്തിൽ നാല് ഹോം ഗാർഡുകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.
പള്ളിയുടെ അടുത്തേക്ക് വരുമ്പോൾ മുദ്രാവാക്യം വിളിക്കരുത്. മൈക്രോഫോൺ ഉപയോഗിക്കരുതെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. അതനുസരിച്ച്, മൈക്രോഫോൺ ഓഫ് ചെയ്താണ് ഘോഷയാത്ര നടത്തിയത്. ഇതിനുശേഷം, പെട്ടെന്ന് ലൈറ്റുകൾ ഓഫ് ചെയ്യുകയും ഗണപതി ഘോഷയാത്രയ്‌ക്ക് നേരെ പള്ളിയിൽ നിന്ന് കല്ലെറിയുകയും ചെയ്തുവെന്ന് ഘോഷയാത്രയിൽ പങ്കെടുത്തവർ ആരോപിച്ചു.
മാണ്ഡ്യ എസ്പി സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ വർഷം നാഗമംഗലിലും സമാനമായ ഒരു കലാപം നടന്നിരുന്നു. ഇന്നലത്തെ ഗണേശ നിമജ്ജനത്തിനിടെയുണ്ടായ കല്ലേറ് സംഭവവുമായി ബന്ധപ്പെട്ട് 20 ലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പട്ടണത്തിലുടനീളം കർശനമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്, മുൻകരുതൽ നടപടിയായി, പട്ടണത്തിലേക്കുള്ള റോഡുകളിലെ എല്ലാ കടകളും പോലീസ് അടച്ചു. മദ്ദൂരിൽ നിലവിൽ നിരോധനാജ്ഞ നിലവിലുണ്ട്, നാളെയും അത് തുടരുമെന്നു റിപ്പോർട്ടുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം തുടരുന്നു.