ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ സെപ്‌തംബർ ഒമ്പതിന് നടക്കും. പകൽ 10 മുതൽ അഞ്ച് വരെ പുതിയ പാർലമെന്റ് മന്ദിരത്തിലാണ് പോളിങ്. ഭാരത് രാഷ്‌ട്ര സമിതിയും (ബിആർഎസ്) ബിജു ജനതാദളും (ബിജെഡി) സെപ്റ്റംബർ 9 ന് നടക്കുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ബിആർഎസിനും ബിഡിഎസിനും കൂടി 11 എം പി മാരാണ് ഉള്ളത്. വൈ എസ് ആർ കോൺഗ്രസ് എൻ ഡി എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ലോക്‌സഭാ – രാജ്യസഭാ എംപിമാർ അംഗങ്ങളായ ഇലക്‌ട്രൽ കോളേജ് ആണ് ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്. നിലവിലെ ഇലക്‌ട്രൽ കോളേജ് സംഖ്യ 782 ആണ് . ജയിക്കാന്‍ 392 വോട്ട് ആണ് വേണ്ടത് . എൻഡിഎയില്‍ 426 എംപിമാരുണ്ട്.ബിജെപിക്ക് മാത്രമായി 341 എംപിമാരുണ്ട്. മുൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ ജൂലൈ 21 നാണ് രാജിവച്ചത്.















