കൊച്ചി: രാസലഹരിയുമായി യുവ ഡോക്ടർ പിടിയിൽ. നോർത്ത് പറവൂർ സ്വദേശി ഹംജാദ് ഹസനാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഡോക്ടറെ പിടികൂടിയത്. 0.83 ഗ്രാം എംഡിഎംഎയാണ് ഇയാളിൽനിന്നും കണ്ടെടുത്തത്. ഇയാൾക്ക് ലഹരിഇടപാടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഏറെക്കാലമായി ഡാൻസാഫിന്റെ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഡോക്ടക്ക് പിന്നാലെ യൂട്യൂബറും എംഡിഎംഎയുമായി പിടിയിലായി. കൊല്ലം സ്വദേശി ഹാരിസാണ് കൊച്ചി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബ്ലുമൗണ്ട് എന്ന പേരിലാണ് ഇയാൾ യുട്യൂബ് ചാനൽ നടത്തിയത്.















