കണ്ണൂർ: കുപ്രസിദ്ധ ലഹരി ഇടപാടുകാരി ബുള്ളറ്റ് ലേഡി എന്ന സി. നിഖില കരുതൽ തടങ്കലിൽ. ബാംഗ്ലൂരിൽ വെച്ചാണ് പയ്യന്നൂർ സ്വദേശിനിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കുന്ന ആദ്യ വനിതയാണ് നിഖില. യുവതിയെ ഉടൻ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റും. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ നിയമപ്രകാരം ആറുമാസം വരെ വിചാരണ കൂടാതെ തടങ്കലിൽ ഇടാം.
നിരവധി ലഹരി മരുന്ന കേസുകളിൽ പ്രതിയാണ് നിഖില. 2023 ഡിസംബർ ഒന്നിന് ഒന്നര കിലോ കഞ്ചാവുമായി യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നിലെ മെത്തഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി.
ബുള്ളറ്റ് റൈഡിലൂടെ ലഭിച്ച സൗഹൃദമാണ് യുവതിയെ ലഹരി ഇടപാടിലേക്ക് എത്തിച്ചത്. ബാംഗ്ലൂരിൽ നിന്ന് ഇരുചക്ര വാഹനത്തിലാണ് ലഹരി കടത്ത്. ബുള്ളറ്റിൽ കറങ്ങി നടന്നാണ് ലഹരി വിൽപ്പന.















