ന്യൂഡൽഹി: വിഖ്യാത ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ ഡൽഹിയിലെ ആർഎസ്എസ് കാര്യാലയമായ കേശവകുഞ്ജ് സന്ദർശിച്ചു . ആർ എസ് എസ് അഖില ഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ, പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ എന്നിവർക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്ക് വച്ച് സൈന തന്നെയാണ് വിവരം ലോകത്തെ അറിയിച്ചത്.
ആർഎസ്എസ് 100 സർവീസ് ടു നേഷൻ എന്ന ഹാഷ് ടാഗോടെയാണ് സൈനയുടെ പോസ്റ്റ്’. നൂറ്റാണ്ട് പിന്നിടുന്ന സംഘത്തിന്റെ മഹത്തായ പാരമ്പര്യത്തെ ആദരിക്കുന്നുവെന്നും ആർഎസ്എസിന്റെ സമർപ്പണവും വീക്ഷണവും പ്രേരണാ ദായകമാണെന്നും സൈന എഫ്ബിയിൽ കുറിച്ചു.
സൈനയുടെ എക്സ് പോസ്റ്റിന്റെ പൂർണ്ണരൂപം
ഡൽഹിയിലെ പുതിയ ആർഎസ്‌എസ് ആസ്ഥാനമായ കേശവ് കുഞ്ച് സന്ദർശിക്കാനും ശതാബ്ദിപിന്നിടുന്ന സംഘത്തിന്റെ മഹത്തായ പാരമ്പര്യത്തിന് ആദരവർപ്പിക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചോദനദായകമായ സമർപ്പണവും ദർശനവും ഉൾക്കൊള്ളുന്നു.
Honoured to visit Keshav Kunj, the new RSS Headquarters in Delhi, and pay respects to the organization’s centennial legacy. Inspired by the dedication and vision of the Rashtriya Swayamsevak Sangh. Had the honor of meeting Shri Sunil Ambekar Ji, Akhil Bhartiya Prachar Pramukh,… pic.twitter.com/0MxPZB8SlH
— Saina Nehwal (@NSaina) September 9, 2025
അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ശ്രീ സുനിൽ അംബേക്കർ ജി, ശ്രീ രാംലാൽ ജി, അഖില ഭാരതീയ സമ്പർക്ക് പ്രമുഖ് എന്നിവരെ കാണാനും അവസരം ലഭിച്ചു. സേവനത്തിന്റെയും രാഷ്‌ട്രനിർമ്മാണത്തിന്റെയും ആത്മാവാണ് അവരുടെ പ്രവർത്തനങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നത്. #RSS100 #ServiceToNation















