കൊച്ചി: ബലാത്സംഗ കേസിൽ അറസ്റ്റിലായ ഹിരൺ ദാസ് മുരളി എന്ന റാപ്പർ വേടനെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ആരാധകരുടെ പരാക്രമം.
രണ്ട് ആരാധകർ മദ്യപിച്ച് തൃക്കാക്കര സ്റ്റേഷന് മുന്നിൽ ബഹളം വെച്ചു. പിന്നീട് പൊലീസ് ഇവരെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. സെല്ലിനകത്തും പോലീസിന് നേരെ ഇവർ അസഭ്യവർഷവും, ഭീഷണിയും തുടർന്നതായി പൊലീസ് പറയുന്നു.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടർ നൽകിയ പരാതിയിലാണ് വേടനെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി 2021- 23 ഇടയിൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.കഴിഞ്ഞ ജൂലൈ 31നാണ് യുവ ഡോക്ടർ പരാതി നൽകിയത്. കേരളത്തിൽ തന്നെയുണ്ടായിരുന്നിട്ടും ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് അന്ന് തയ്യാറായില്ല.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് വേടനെ ചോദ്യ ചെയ്തത്. ഇന്നലെയും വേടനെ പോലീസ് ചോദ്യം ചെയ്തിരുന്നു.















