കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ കോടികൾ വിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. എട്ട് കോടിയോളം രൂപവിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളുമാണ് അദ്ദേഹം ദേവിക്ക് സമർപ്പിച്ചത്.
മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ. എൻ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. അമ്മയ്‌ക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും, വീരഭദ്രസ്വാമിക്ക് സ്വര്‍ണ്ണവാളും ഇളയരാജ സമ്മര്‍പ്പിച്ചതായി അദ്ദേഹം കുറിച്ചു. ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.















