കണ്ണൂർ: പെരുമ്പാമ്പിനെ പിടികൂടി കൊന്നു കറിവെച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. മാതമംഗലം സ്വദേശികളായ യു. പ്രമോദ്, സി. ബിനീഷ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് പെരുമ്പാമ്പിന്റെ മാംസവും കറിയും പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരം ആണ് സംഭവം. വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ നിന്നുമാണ് പ്രതികൾ പെരുമ്പാമ്പിനെ പിടികൂടായത്. വീട്ടിലെത്തിച്ച് ഇതിനെ കൊന്ന് കഷ്ണങ്ങളാക്കി തൊളിയുരിച്ച് പാകം ചെയ്യുകയായിരുന്നു. പാമ്പ് കറി കഴിക്കുന്നതിനിടെ വനം വകുപ്പ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയിരുന്നു.
2022ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം പെരുമ്പാമ്പ് സംരക്ഷിത ജീവിയാണ്. പെരുമ്പാമ്പിനെ കൊന്നു കറിവച്ചു എന്ന കേസിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ പയ്യന്നൂരിലെ കോടതിയിൽ ഹാജരാക്കും.















