കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭകാരികൾ തീയിട്ട ഹോട്ടലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുപി സ്വദേശിനി മരിച്ചു. ഗാസിയാബാദിൽ നിന്നുള്ള രാജേഷ് ഗോള (57) ആണ് മരിച്ചത്. സെപ്റ്റംബർ 9 ന് ജെൻ സി പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്.
സെപ്തംബർ 7 നാണ് ഭർത്താവ് രാവീർ സിംഗിനൊപ്പം രാജേഷ് ഗോള കാഠ്മണ്ഡുവിൽ എത്തിയത്. ഹയാത്ത് റീജൻസിയിയിലെ നാലാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. പ്രതിഷേധക്കാർ തീയിട്ടതിന് പിന്നാലെ ഹോട്ടൽ ജീവനക്കാർ നിലത്ത് മെത്തകൾ നിലത്ത് വിരിക്കുകയും ജനാലയിലൂടെ താഴേക്ക് ചാടാൻ ആവശ്യപ്പെടുകയും ചെയ്തു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ രാജേഷ് ഗോളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.















