പാലക്കാട്: അലനെല്ലൂർ സ്കൂൾ പടിയിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ബൈക്ക് യാത്രക്കാരിയായ സെലീനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സെലീനയുടെ മകൻ മുഹമ്മദ് ഷെമാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വ്യഴാഴ്ച രാത്രിയാണ് സംഭവം. മലപ്പുറത്തേക്ക് പോകുകയായിരുന്നു സെലീനയും മകനും. നായ കുറുകേ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തലയടിച്ച് വീണ സെലീന ഗുരുതരാവസ്ഥയിലായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.















