പട്ന : ബീഹാറിലെ 243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ച്. ഇൻഡി സഖ്യത്തിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. ഞായറാഴ്ച മുസാഫർപൂരിലെ കാന്തിയിൽ ആർ ജെ ഡി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുസാഫർപൂർ, ബോച്ചഹാൻ, ഗൈഘട്ട്, കാന്തി തുടങ്ങിയ മണ്ഡലങ്ങളുടെ പേര് പ്രത്യേകം പരാമർശിച്ചുകൊണ്ട് ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് മത്സരത്തിന് തയ്യാറെടുക്കാൻ തേജസ്വി യാദവ് പ്രവർത്തകരോട് പറഞ്ഞു.
നിലവിൽ ഒരു കോൺഗ്രസിന്റെ കൈവശമുള്ള മുസാഫർപൂർ മണ്ഡലത്തെക്കുറിച്ചുള്ള തേജസ്വി യാദവിന്റെ പരാമർശത്തോടെ സഖ്യം ഏതാണ്ട് തകർന്ന നിലയിലാണ്. സഖ്യകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ ആർജെഡി അവകാശവാദം ഉന്നയിക്കാൻ മടിക്കില്ല എന്നതിന്റെ സൂചനയായി നിരീക്ഷകർ ഈ നീക്കത്തെ വ്യാഖ്യാനിക്കുന്നു. ഇൻഡി സഖ്യത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് അടുത്തിടെ രാഹുൽ ഗാന്ധിയോട് ചോദിച്ചപ്പോൾ അതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. ഇതിനുള്ള മറുപടി നൽകാനുള്ള നീക്കമായും തേജസ്വി യാദവിന്റെ പ്രസ്താവനയെ കണക്കാക്കുന്നുണ്ട്.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, സഖ്യത്തിന്റെ ഭാഗമായി ആർജെഡി 144 സീറ്റുകളിൽ മത്സരിച്ച് 75 സീറ്റുകൾ നേടി ഏ 70 മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസിന് അന്ന് 19 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.















