തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസ്സുള്ള കുട്ടിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗബാധിതനായ കുട്ടിയിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ കുട്ടി കഴിഞ്ഞ ദിവസം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂളിൽ കുളിച്ചതായി റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു.















