കൊല്ലം: കൊട്ടാരക്കരയിൽ ബൈക്കുകൾ കുട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് മരിച്ചു. നീലേശ്വരം ഗുരുമന്ദിരത്തിന് സമീപമാണ് അപകടം നടന്നത്. പാലക്കാട് സ്വദേശി സഞ്ജയ്. കല്ലുവാതുക്കൽ സ്വദേശി വിജിൽ, അജിത്ത് എന്നിവരാണ് മരിച്ചത്. തിരിച്ചറിയിൽ രേഖകൾ പരിശോധിച്ചാണ് പേര് വിവരങ്ങൾ പൊലീസ് സ്ഥിരീകരിച്ചത്. പരിക്കേറ്റ ഒരാൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട ഒരു ബൈക്കിൽ മൂന്നു പേരുണ്ടായിരുന്നു. ഇതിൽ രണ്ടുപേർ മരണപ്പെട്ടു. ബൈക്കുകൾ അമിതവേഗതയിലായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.















